കൊല്ലം :ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കൊല്ലം സെന്റെർ സണ്ടേസ്ക്കൂളിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ പഠനോപകരണ വിതരണവും ലഹരിവിരുദ്ധ ബോധവൽക്കരണവും മെയ് 25 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ 6:30 വരെ കടപ്പാക്കട NICOG വർഷിപ്പ് സെന്ററിൽ നടത്തപ്പെട്ടു. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കൊല്ലം സെന്റെർ ശുശ്രൂഷകനും കേരള സ്റ്റേറ്റ് സൺഡേ സ്കൂൾ കോഡിനേറ്ററുമായ ലിജോ ജോസഫ് അധ്യക്ഷത വഹിച്ച മീറ്റിംഗിൽ NICOG സൺഡേ സ്കൂൾ എന്നത് കുട്ടികളെ ആത്മീയതയും ധാർമ്മികതയും പഠിപ്പിക്കുക, നമ്മുടെ രാജ്യത്തെയും സമൂഹത്തെയും സഹജീവികളെയും സ്നേഹിക്കുവാനും നിന്റെ അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കാൻ പഠിപ്പിച്ച ലോകേകാ രക്ഷിതാവായ യേശുക്രിസ്തുവിനെ അവരുടെ ഉള്ളിൽ കൊടുക്കുക എന്ന ദൗത്യമാണ് സൺഡേസ്കൂൾ ചെയ്യുന്നതെന്നും,ഈ കാലഘട്ടത്തിൽ മതം ജീർണിച്ച വസ്തുവായി മനുഷ്യർ ചവിട്ടുകൊട്ടയിൽ തള്ളിക്കളയുമ്പോൾ, കുട്ടികളെ മതമല്ല സണ്ടേസ്ക്കൂളിൽ പഠിപ്പിക്കുന്നത് ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്കുക വൃദ്ധനായാലും അത് വിട്ടുമാറുകയില്ല എന്ന് ആധികാരികമായി അദ്ദേഹം പ്രസ്താവിച്ചു. ഇരുന്നുറോളം കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായ
പഠനോപകരണ വിതരണം
ലോക്സഭ അംഗമായ
അഡ്വ എൻ കെ പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം നിർവഹിച്ചു .
കൊല്ലം സി ഐ അനിൽകുമാർ ലഹരി വിരുദ്ധ സന്ദേശവും നടത്തി.
അഡ്വ ക്യപാ വിനോദ് ,(കൊല്ലം കോപ്പറേഷൻ കൗൺസിലർ ) കൃഷ്ണവാണി (മഹിള കൊല്ലം ജില്ല ഡി സി സി പ്രസിഡന്റ്) എന്നിവർ ആശംസകൾ അറിയിക്കുകയും
NICOG സൺഡേ സ്കൂൾ ചെയ്യുന്ന പ്രവർത്തനങ്ങളെ ഓരോരുത്തരും അഭിനന്ദിക്കുകയും ചെയ്തു.
കൊല്ലം വി ബി എസിന് പങ്കെടുത്ത കുട്ടികളും മാതാപിതാക്കളും പങ്കെടുത്തു.
സണ്ടേസ്ക്കൂൾ സെക്രട്ടറി ജോൺസൺ ജോസഫ് വൈ പി സി എ പ്രസിഡന്റ് ഷിജു രാജ് , സെക്രട്ടറി പാസ്റ്റർ ലൈജു ക്ലീറ്റസ്, NICOG സെന്റെർ സെക്രട്ടറി പാസ്റ്റർ സെബാസ്റ്റ്യൻ, സൺഡേ സ്കൂൾ അധ്യാപകർ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം വഹിച്ചു .
കൊല്ലം വിബിഎസിന് പങ്കെടുത്ത ഇരവിപുരം ഓർഫനേജിൽ ഉള്ള കുട്ടികൾക്കും വിദ്യാഭ്യാസ പഠനോപകരണം പാസ്റ്റർ ലോറൻസ് ചാർലി , ഇവാജിലിസ്റ്റ് ഇഗ്നേഷ്യസ് വില്യം, ബ്രദർ രാജൻ തുടങ്ങിയവരുടെ നേതൃത്വത്തിലും നടത്തപ്പെട്ടു.
