Ultimate magazine theme for WordPress.

ഐപിസി കൊട്ടാരക്കര സെന്റർ സൺ‌ഡേസ്കൂൾ അസോസിയേഷൻ വിദ്യാഭ്യാസ സഹായം നൽകി

കൊട്ടാരക്കര : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കൊട്ടാരക്കര സെന്റർ സൺ‌ഡേ സ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മുപ്പതോളം വിദ്യാർത്ഥികൾക്ക് കൊട്ടാരക്കര ബേർശേബ ചർച്ചിൽ മെയ് 25 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് നടന്ന പ്രത്യേക യോഗത്തിൽ വിദ്യാഭ്യാസ സഹായം നൽകി.

 

സൺ‌ഡേ സ്കൂൾ സൂപ്രണ്ട് ബ്രദർ കെ പി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെന്റർ മിനിസ്റ്റർ പാ. എ ഒ തോമസ് കുട്ടി സഹായം വിതരണം ചെയ്തു. ഡെപ്യുട്ടി സൂപ്രണ്ട് പാസ്റ്റർ തോമസ് മാത്യു, സെക്രട്ടറി പാസ്റ്റർ ജോസ് മാത്യു, ട്രഷറാർ ബ്രദർ അനിൽ എബ്രഹാം എന്നിവർ നേതൃത്വം നൽകി.

Sharjah city AG