എടത്വാ:എടത്വ യുപിഡബ്ല്യുഎഫിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 8 രാവിലെ 10:30 ന് വൈഎംസിഎ ഹാളിൽ നടന്ന വനിതാദിനാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി ബിജോയി ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ജെസ്സി ബോസ് അധ്യക്ഷത വഹിച്ചു.
ടൗൺ വാർഡ് മെമ്പർ ജയിൻ മാത്യു മുഖ്യ സന്ദേശം നൽകി. സെന്റ് അലോഷ്യസ് കോളെജ് എൻ എസ് എസ് പ്രോഗ്രാം ഓഫിസർ ഇന്ദു വി.ആർനെയും പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ അയന മരിയം മനോജിനെയും സമ്മേളനം ആദരിച്ചു.ഡോ. സുമ ആൻ നൈനാൻ, ബ്രദർ ജിൻസൺ ഫിലിപ്പോസ് തുടങ്ങിയവർ പ്രസംഗിച്ചു. സിസ്റ്റർ ഫേബാ ജസ്റ്റിൻ സ്വാഗതവും സിസ്റ്റർ രാജി ജിസ്‌മോൻ കൃതജ്ഞതയും അറിയിച്ചു.
അലീനാ. എ ഗാനം ആലപിച്ചു. സിസ്റ്റർ അനു റെജി, സിസ്റ്റർ അനി ജോസഫ് എന്നിവർ പ്രാർത്ഥനക്കും തിരുവല്ല ടി എം എം ഹോസ്പിറ്റൽ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ സുമ ആൻ നൈനാൻ സെമിനാറിനും നേതൃത്വം നൽകി.

Comments are closed.