Ultimate magazine theme for WordPress.

സ്വാതന്ത്ര്യം ഒരു ദാനമല്ല: പ്രധാനമന്ത്രിയായുള്ള അവസാന സന്ദേശം നൽകി ജസ്റ്റിൻ ട്രൂഡോ

ഒട്ടാവ : സ്വാതന്ത്ര്യം ഒരു ദാനമല്ലെന്ന് ജസ്റ്റിൻ ട്രൂഡോ. പ്രധാനമന്ത്രി പദവിയിൽ നിന്ന് മാറുന്നതിന്റ അവസാന ദിവസത്തെ സന്ദേശത്തിലാണ് ട്രൂഡോ ഇപ്രകാരം പറഞ്ഞത്. ‘ജനാധിപത്യം ഒരു ദാനമല്ല. സ്വാതന്ത്ര്യം ഒരു ദാനമല്ല. കാനഡ പോലും ഒരു ദാനമല്ല. അവയൊന്നും യാദൃശ്ചികമായി സംഭവിച്ചതല്ല. അവയൊന്നും പരിശ്രമമില്ലാതെ തുടരില്ല,’ അദ്ദേഹം പറഞ്ഞു.

കാനഡയെ അമേരിക്കയോട് കൂട്ടിച്ചേർക്കാൻ ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് ആഹ്വാനം ചെയ്യുകയും ഗവർണർ ട്രൂഡോ എന്ന് പരിഹസിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കനേഡിയൻ പ്രധാനമന്ത്രിയുടെ പ്രസ്താവന. ലോകം നമുക്ക് നേരെ എന്ത് എറിഞ്ഞാലും നിങ്ങൾ എല്ലായ്‌പ്പോഴും ഒരുപോലെയായിരിക്കുക എന്നതാണ് എന്റെ ഏക അഭ്യർത്ഥന. എക്‌സിൽ പോസ്റ്റ് ചെയ്ത തന്റെ സന്ദേശത്തിൽ ട്രൂഡോ പറഞ്ഞു.

Sharjah city AG

Comments are closed.