Ultimate magazine theme for WordPress.

നിരവധി രാജ്യങ്ങളുടെ വിസ റദ്ദാക്കാനൊരുങ്ങി അമേരിക്ക

വാഷിംഗ്‌ടൺ : 41-ഓളം രാജ്യങ്ങളിലെ പൗരന്മാർക്ക് യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നടപടിയുമായി അമേരിക്ക. രാജ്യങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച്‌ അവിടുത്തെ പൗരന്മാർക്ക് വിസാ വിലക്കുൾപ്പെടെ ഏർപ്പെടുത്താനാണ് ട്രംപ് ഭരണകൂടത്തിന്റ നീക്കം.

അഫ്ഗാനിസ്ഥാൻ, ക്യൂബ, ഇറാൻ, ലിബിയ, വടക്കൻ കൊറിയ, സൊമാലിയ, സുഡാൻ, സിറിയ, വെനസ്വേല, യെമൻ എന്നീ രാജ്യങ്ങളുടെ വിസയാണ് പൂർണമായും റദ്ദാക്കുക. എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാൻമർ, ദക്ഷിണ സുഡാൻ എന്നിവയാണ് ഭാഗികമായി റദ്ദാക്കുന്ന രാജ്യങ്ങൾ. അങ്കോള, ആന്റിഗ്വ ആൻഡ് ബർബുഡ, ബെലാറസ്, ബെനിൻ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങൾ പോരായ്മകൾ പരിഹരിച്ചില്ലെങ്കിൽ അവയുടെയും വിസ റദ്ദാക്കാനാണ് തീരുമാനം.

Sharjah city AG

Comments are closed.