തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത. പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 37 ഡ്രിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡ്രിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ 35 ഡ്രിഗ്രി സെൽഷ്യസ് വരെയും വയനാട്, ഇടുക്കി ജില്ലകളിൽ 34 ഡ്രിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കാം. സംസ്ഥാനത്ത് അൾട്രാവയല്റ്റ് രശ്മികളുടെ വികിരണതോതും അപകടനിലയിലാണ്.
