കൊല്ലം: വൈഎംസിഎ കൊല്ലം സബ് റീജിയന്റെ ആഭിമുഖ്യത്തിൽ വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ മഹിളാരത്നം അവാർഡുകൾ നൽകി ആദരിച്ചു.
സംസ്ഥാന അധ്യാപക അവാർഡ് ജേതാവും റിട്ട.പ്രഥമ അധ്യാപികയുമായ സൂസമ്മ ഫിലിപ്പ് കുണ്ടറ,(വിദ്യാഭ്യാസം),ബാസ്ക്കറ്റ്ബോൾ താരം സുമ തോമസ് കരുനാഗപ്പള്ളി (കായികം), ടി ടി ഐ പ്രിൻസിപ്പൽ പ്രിൻസമ്മ മാത്യു മൈനാഗപ്പള്ളി (അധ്യാപക പരിശീലനം), ജീവകാരുണ്യ പ്രവർത്തക ഡി. ഗ്രേസമ്മ കുരീപ്പള്ളി, വൈഡബ്ല്യുസിഎ പ്രസിഡന്റ് സോഫി ജോൺ ചാത്തന്നൂർ (ഇരുവരും വനിതാ ശാക്തീകരണം), ത്രിതല പഞ്ചായത്ത് അംഗങ്ങളായഗീത ജോർജ് ഓയൂർ ,ജെസ്സി റോയി ചെങ്കുളം(ഇരുവരും പൊതുപ്രവർത്തനം) എന്നിവർക്ക് രാജ്യസഭാ മുൻ ഡെപ്യൂട്ടി ചെയർമാൻ പ്രൊഫ. പി. ജെ. കുര്യൻ
മാർത്തോമ്മാ സഭ കൊട്ടാരക്കര – പുനലൂർ ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തീത്തോസ്
എന്നിവർ അവാർഡുകൾ സമ്മാനിച്ചു .
സബ് റീജിയൻ ചെയർമാൻ കുളക്കട രാജു അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം വിജിലൻസ് എസ്.പി. കെ.എൽ.ജോൺകുട്ടി സെൻ്റ് ഗ്രിഗോറിയോസ്gv കോളേജ് പ്രിൻസിപ്പൽ ഡോ. സുമി അലക്സ്
റവ. ഡോ.പി.ജെ. മാമച്ചൻ, റവ.ജോർജ് വർഗീസ് ,കെ.ഒ.രാജുക്കുട്ടി,എം.തോമസ്കുട്ടി,ടി.കെ.ജേക്കബ് ഹാപ്പി,ജി.വി. ചാക്കോ,തങ്കച്ചൻ തോമസ്,കെ.കെ. കുര്യൻ,സജയ് തങ്കച്ചൻ,ജേക്കബ് മാത്യു,
പി.ജി.ലൈലാമ്മ,പി.ജി. തോമസ് എന്നിവർ പ്രസംഗിച്ചു.
