റിയോഡി ജനീറോ : ഈ വർഷത്തെ കാലാവസ്ഥാ ഉച്ചകോടി നടക്കുന്ന ബ്രസീലിലെ ബേലം നഗരത്തിലെത്താൻ എളുപ്പവഴിയില്ല. ആമസോൺ മഴക്കാടുകൾ രണ്ടായി പിളർത്തി റോഡുകൾ നിർമ്മിക്കാൻ പദ്ധതി.
ലോക രാഷ്ട്ര നേതാക്കളും പ്രമുഖരും ഉൾപ്പെടെ 50000 ത്തോളം പേർ പങ്കെടുക്കുന്ന പ്രധാന സമ്മേളനമാണിത്. നഗരത്തിലെ ഗതാഗത കുരുക്ക് കുറയ്ക്കാനാണ് പുതിയ പാത. 14 കിലോമീറ്ററോളം ദൂരത്തിൽ നിർമിക്കുന്ന റോഡിന് വേണ്ടി നിരവധി മരങ്ങൾ മുറിച്ച് മാറ്റിക്കഴിഞ്ഞു. ഹൈവേ നിർമ്മാണം സുസ്ഥിരവും പ്രയോജനകരവുമാണെന്ന് സർക്കാർ വിശദീകരിക്കുന്നു. മഴക്കാടുകളിലൂടെ റോഡ് നിർമിക്കുന്ന പദ്ധതി 2012ൽ ചർച്ചയ്ക്ക് വന്നിരുന്നു എങ്കിലും പല കാരണങ്ങളാൽ നടന്നില്ല. ഇപ്പോൾ ഉച്ചകോടിയുടെ പേരിലാണ് റോഡ് നിർമാണം സജീവമാക്കിയിരിക്കുന്നത്.
