Ultimate magazine theme for WordPress.

സ്‌പേസ് എക്‌സ് ക്രൂ 10 ന്റെ വിക്ഷേപണം മാറ്റി: സുനിത വില്യംസിന്റെ മടങ്ങിവരവ് ഇനിയും വൈകും

കാലിഫോർണിയ : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്റെയും സംഘത്തിന്റെയും മടങ്ങിവരവ് ഇനിയും താമസിക്കും. ബുധനാഴ്ച പുലർച്ചെ വിക്ഷേപണം നടക്കേണ്ടിയിരുന്ന പേടകത്തിന്റെ ലോഞ്ച് പാഡിലെ സാങ്കേതിക പ്രശ്നം കാരണം വിക്ഷേപണം മാറ്റിവെച്ചു.

ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപിക്കുന്ന സ്പേസ് എക്സിന്റെ തന്നെ ഡ്രാഗൺ പേടകത്തിലായിരുന്നു നാല് സഞ്ചാരികൾ ബഹിരാകാശത്തേക്ക് പോകേണ്ടിയിരുന്നത്. അടുത്ത ശ്രമം എന്ന് നടത്തുമെന്ന് സ്പേസ് എക്സും നാസയും അറിയിച്ചിട്ടില്ല. സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം വൈകുന്നതിന് അനുസരിച്ച് സുനിത വില്യംസ് അടക്കം ക്രൂ 9 സംഘാംഗങ്ങളുടെ തിരിച്ചുവരവും വൈകും.

Sharjah city AG