കറ്റാനം : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കറ്റാനം സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 10 മുതൽ 12 വരെ കറ്റാനം ഭരണിക്കാവ് പെട്രോൾ പമ്പിന് എതിർവശം, ചർച്ച് സഭാ ഹാളിനു സമീപം സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടക്കും.
പാ. പി വി ചെറിയാൻ ഉദ്‌ഘാടനം നിർവഹിക്കും. റവ. വൈ റെജി, ഡോ. ഷിബു കെ മാത്യു, പാ. ജെയ്‌സ് പാണ്ടനാട്, പാ. അജി ആന്റണി, പാ. സാലു വർഗ്ഗീസ് എന്നിവർ പ്രസംഗിക്കും. ഷെക്കെയ്ന മ്യൂസിക് ബാന്റ് കായംകുളം ഗാന ശുശ്രൂഷ നിർവഹിക്കും. ഇവാ. റോബിൻ തോമസ് മാത്യു ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

Comments are closed.