Ultimate magazine theme for WordPress.

ലഹരി വിപത്തിനെതിരെ കൂട്ടായ പ്രവർത്തനം അനിവാര്യം: യൂപിഎസ്

കോട്ടയം: സമൂഹത്തെ ഒന്നടങ്കം നശിപ്പിക്കുന്ന ലഹരി വിപത്തിനെതിരെ പെന്തകോസ്ത് സമൂഹം ഉണരണമെന്നും യുവജന സംഘടനകൾ കൂട്ടായ പ്രവർത്തനം നടത്തണമെന്നും യുണൈറ്റഡ് പെന്തക്കോസ് സിനഡിന്റെ ദേശീയ വൈസ് ചെയർമാൻ പാസ്റ്റർ അനി ജോർജ്. യൂപിഎസിന്റെ സംസ്ഥാന തല സമ്മേളനം ഉത്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ബ്രദർ ഗ്ലാഡ്സൺ ജേക്കബ് അധ്യക്ഷത വഹിച്ചു.

സെമിനാറിൽ പാസ്റ്റർമാരായ എം ഐ തോമസ്, ജോൺ ജോസഫ്, ബോസ് എബ്രഹാം, മാത്യു ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു.

ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെ 14 ജില്ലകളിലും സംസ്ഥാന സർക്കാരിന്റെ പ്രൊജക്റ്റ്‌ ആയ യോദ്ധാ പദ്ധതി യോട് സഹകരിച്ചു കലാലയങ്ങളിലും സ്കൂളുകളിലും സെമിനാറുകൾ നടത്താനും യോഗം തീരുമാനിച്ചു.

Sharjah city AG