Ultimate magazine theme for WordPress.

ആൽഫ്രഡ് ചുഴലിക്കാറ്റ്: ഓസ്ട്രേലിയയിൽ കനത്ത ജാഗ്രത

കാൻബറ : ആൽഫ്രഡ് ചുഴലിക്കാറ്റ് ബ്രിസ്ബേനിൽ തീരം തൊടാനിരിക്കെ ഓസ്ട്രേലിയയിൽ കനത്ത ജാഗ്രത. തെക്കൻ ക്വീൻസ്‌ലൻഡിലും വടക്കൻ ന്യൂ സൗത്ത് വെയിൽസിലും വ്യാപകമായ നാശം വിതയ്ക്കുമെന്നാണ് മുന്നറിയിപ്പ്. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു.

ക്വീൻസ് ലാൻഡിലെ വിദ്യാലയങ്ങളും ബ്രിസ്ബേൻ വിമാനത്താവളവും അടച്ചിട്ടു. ഇതിനകം പല ഭാഗങ്ങളിലും കനത്ത മഴയും കാറ്റും വലിയ തിരമാലകളുമുണ്ടായി. ഇതോടെ വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ടായി. ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരത്തെ സംബന്ധിച്ച് ഏകദേശം 50 വർഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു ചുഴലിക്കാറ്റ് ആഞ്ഞുവീശാനൊരുങ്ങുന്നത്. സാധാരണയായി ഓസ്‌ട്രേലിയയുടെ വടക്കൻ പ്രദേശങ്ങളെയാണ് ചുഴലിക്കാറ്റുകൾ ബാധിക്കുന്നത്. കാറ്റഗറി രണ്ട് വിഭാഗത്തിലെ ചുഴലിക്കാറ്റാണ് ആൽഫ്രഡ്.

Sharjah city AG