Ultimate magazine theme for WordPress.

മ്യാൻമറിലെ സായുധസേന സംഘർഷം: ബോംബാക്രമണത്തിൽ പാസ്റ്ററൽ സെൻ്റർ തകർന്നു

കോംഗോ : മ്യാൻമറിലെ സായുധസേന സംഘർഷങ്ങൾക്കിടയിലുണ്ടായ ബോംബാക്രമണത്തിൽ ബാൻമാവ് രൂപതയുടെ ഒരു കത്തോലിക്കാ പാസ്റ്ററൽ സെൻ്റർ തകർന്നു. കച്ചിൻ സംസ്ഥാനത്തെ ഒരു കത്തോലിക്കാ പാസ്റ്ററൽ കേന്ദ്രത്തിലായിരുന്നു ആക്രമണം നടത്തിയത്.

വത്തിക്കാന്റെ ഫിഡസ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, മ്യാൻമർ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ രൂപതയിലെ നാൻ ഫ്ലെയിംഗ് ഗ്രാമപ്രദേശത്തുള്ള സെന്റ് മൈക്കിൾസ് കത്തോലിക്കാ സഭയുടെ പാസ്റ്ററൽ സെന്റർ തകർന്നു. പള്ളിക്ക് നൂറിലധികം വർഷത്തെ പഴക്കമുണ്ട്. പാസ്റ്ററൽ സെന്റർ മുഴുവൻ തകർന്നെങ്കിലും ആർക്കും പരിക്ക് പറ്റിയിട്ടില്ല.

Sharjah city AG