Ultimate magazine theme for WordPress.

സുഡാനിൽ കുട്ടികൾക്കുനേരെയുള്ള അക്രമങ്ങൾ ദിനവും വർധിച്ചു വരികയാണെന്ന് ശിശുക്ഷേമനിധി

ന്യൂയോർക് : സായുധസംഘർഷങ്ങൾ തുടരുന്ന സുഡാനിൽ കുട്ടികൾക്കുനേരെയുള്ള അക്രമങ്ങൾ ദിനവും വർധിച്ചു വരികയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി. സുഡാനിൽ അഞ്ചുവയസ്സിൽ താഴെയുള്ള പതിനാറ് കുട്ടികൾ ബലാത്സംഗത്തിനിരകളായെന്നും അവരിൽ നാലുപേർ ഒരു വയസ്സ് മാത്രമുള്ളവരായിരുന്നുവെന്നും യൂണിസെഫ് വെളിപ്പെടുത്തി.

സുഡാനിൽ 2024-ൽ മാത്രം 221 കുട്ടികൾ ബലാത്സംഗത്തിനിരകളായെന്ന് സുഡാനിൽ കുട്ടികൾക്ക് നേരിടുന്ന ബലാത്സംഗപ്രതിസന്ധി എന്ന പേരിൽ തയ്യാറാക്കിയ റിപ്പോർട്ടിലൂടെ ശിശുക്ഷേമനിധി വ്യക്തമാക്കി. ഇവരിൽ അറുപത്തിയാറ് ശതമാനവും പെൺകുട്ടികളാണ്.

Sharjah city AG

Comments are closed.