Ultimate magazine theme for WordPress.

സൈനികാഭ്യാസത്തിനിടെ ജനവാസ പ്രദേശത്തേക്ക് ബോംബ് ഇട്ടു: ദക്ഷിണ കൊറിയയിൽ 15 പേർക്ക് പരിക്ക്

സിയോൾ : ദക്ഷിണ കൊറിയയിലെ പോച്ചിയോണിലെ സൈനികാഭ്യാസത്തിനിടെ ജനവാസ പ്രദേശത്തേക്ക് അബദ്ധത്തിൽ ബോംബ് വീണ് 15 പേർക്ക് പരിക്കേറ്റു. ബോംബുകൾ വീണ് വീടുകൾക്കും പള്ളിക്കും കേടുപാടുകൾ പറ്റി.

പരിക്കേറ്റവരിൽ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണെന്ന് ഫയർ സർവീസ് പ്രസ്താവനയിൽ പറഞ്ഞു. യുഎസ് സേനയുമായുള്ള ദക്ഷിണ കൊറിയൻ സൈന്യത്തിന്റെ സംയുക്ത ലൈവ്-ഫയർ സൈനികാഭ്യാസമാണ് ഇവിടെ നടന്നിരുന്നത്. അഭ്യാസത്തിനിടെ കെഎഫ്-16 ജെറ്റുകളിൽ നിന്നുള്ള എട്ട് 500 പൗണ്ട് (225 കിലോഗ്രാം) എംകെ 82 ബോംബുകൾ ഷൂട്ടിംഗ് റേഞ്ചിന് പുറത്ത് വീണതായി ദക്ഷിണ കൊറിയയുടെ വ്യോമസേന അറിയിച്ചു.

Sharjah city AG

Comments are closed.