Ultimate magazine theme for WordPress.

കുട്ടികൾക്കുള്ള സഹായങ്ങൾ ചുരുക്കുന്നത് ഏറെ ഗുരുതരമായ പ്രാത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് സേവ് ദി ചിൽഡ്രൻ

ന്യൂയോർക് : ലോകമെമ്പാടുമുള്ള കുട്ടികൾക്ക് പ്രത്യേകിച്ചും ദുർബലരായവർക്കുള്ള സഹായങ്ങൾ വെട്ടിച്ചുരുക്കുന്നത് കുട്ടികളുടെ അവകാശങ്ങൾക്കെതിരെയുള്ള കടുത്ത ലംഘനമാണെന്ന്  സേവ് ദി ചിൽഡ്രൻ. സംഘടന പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഈ വിവരം വെളിപ്പെടുത്തുന്നത്.

 

വിദേശത്തുനിന്നും കുട്ടികളുടെ സംരക്ഷണത്തിനായുള്ള ഫണ്ടുകളിൽ കുറവ് വരുന്നത് സംഘടനാ നടത്തിവരുന്ന ആരോഗ്യ പരിരക്ഷണ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്നും കുറിപ്പിൽ പറയുന്നു. ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ 40-ലധികം രാജ്യങ്ങളെയാണ് ഈ അവസ്ഥ ഏറെ ദുരിതത്തിലാഴ്ത്തിയിരിക്കുന്നത്. ആയിരക്കണക്കിന് ജീവകാരുണ്യ പ്രവർത്തകർക്ക് ജോലി നഷ്ടപ്പെടാൻ കാരണമാകുമെന്നും കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.

Sharjah city AG