വത്തിക്കാൻ : തനിക്കുവേണ്ടി പ്രാർഥിക്കുന്ന ലോകത്തോട് നന്ദിയറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. ഫെബ്രുവരി 14 മുതൽ ആശുപത്രിയിൽ തുടരുന്ന മാർപാപ്പയ്ക്ക് ശ്വാസതടസ്സം മൂലം ഓക്സിജൻ നൽകുന്നത് തുടരുകയാണ്.
ആരോഗ്യസ്ഥിതി മോശമായി തുടരുന്നെങ്കിലും മാർപാപ്പ ബോധവാനാണെന്ന് വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു. ലോകമെമ്പാടുമായി തനിക്കായി പ്രാർഥിക്കുന്നവരോട് പാപ്പ നന്ദി പറഞ്ഞു. ഫ്രാൻസിസ് പാപ്പാ അപകടസ്ഥിതി തരണം ചെയ്തിട്ടില്ലെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.

Comments are closed.