Ultimate magazine theme for WordPress.

കർണാടകയിൽ മതപരിവർത്തനം ആരോപിച്ചു പാസ്റ്ററെയും കുടുംബത്തെയും അറസ്റ്റ് ചെയ്തു

ചിത്രദുർഗ : ഐപിസി കരിസ്മ സെൻറർ ചിത്രദുർഗ ടൗൺ ചർച്ചിൽ ഞായറഴ്ച ആരാധന നടന്നു കൊണ്ടിരിക്കെ ഒരു കൂട്ടം സുവിശേഷ വിരോധികൾ ആരാധനാലയത്തിൽ കടന്നുവന്നു ആരാധന തടസ്സപ്പെടുത്തുകയും തുടർന്ന് ഉച്ചയോടെ പാസ്റ്റർ ബിജു ജോയിയെയും തൻ്റെ ഭാര്യ ജോളി ബിജുവിനെയും പൊലീസ് ഡിവൈഎസ്പി ഓഫീസിൽ കൊണ്ടു പോയി ദീർഘമായി വിസ്തരിക്കുകയും ചെയ്തു.

തുടർന്ന് ചിത്രദുർഗയിലെ മഹാലക്ഷ്മി ലേഔട്ട് നിവാസി പാസ്റ്ററും കുടുംബവും തന്നെയും കുടുംബത്തെയും നിരന്തരമായി മതപരിവർത്തനം ആകുവാൻ നിർബന്ധിക്കുന്നു എന്നും ചർച്ചിൽ നടക്കുന്ന ആരാധനയുടെ ശബ്ദം തന്നെയും കുടുംബത്തെയും മാനസികമായി അസ്വസ്ഥ പെടുത്തുകയും ചെയ്യുന്നു എന്നു ആരോപിച്ച് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു.

 

 

 

വാർത്ത: പാ.ഫ്രെഡി കൂർഗ്

Sharjah city AG