Ultimate magazine theme for WordPress.

ഐപിസി പാലക്കാട് നോർത്ത് സെൻ്റർ 33- മത് വാർഷിക കൺവൻഷന് അനുഗ്രഹ സമാപ്തി

പാലക്കാട് : ഫെബ്രുവരി 6 ന് ആരംഭിച്ച ഐപിസി പാലക്കാട് നോർത്ത് സെൻ്റർ 33- മത് വാർഷിക കൺവൻഷൻ 9 ഞായറാഴ്ച നടന്ന സംയുക്ത ആരാധനയോടെ സമാപിച്ചു. ഐപിസി കേരള സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി പാ. രാജു ആനിക്കാട് മുഖ്യ പ്രഭാഷകനായിരുന്നു.

“ദൈവമക്കൾക്ക് ചുറ്റും ദൈവം കോട്ടയായി നിൽക്കുന്നത് കൊണ്ട് ശത്രുവിൻ്റെ ഒരായുധവും ഫലിക്കയില്ല” എന്നുള്ള ഉറപ്പും ബലവും നൽകുന്ന സന്ദേശം അദ്ദേഹം നൽകി. സെൻ്റർ വൈസ് പ്രസിഡൻ്റ് പാ. സാം കെ വി അധ്യക്ഷത വഹിച്ചു. സെൻ്റർ മിനിസ്റ്റർ പാ. എം വി മത്തായി തീരുമേശക്ക് നേതൃത്വം നൽകി. സെൻ്റർ ക്വയർ ഗാനങ്ങൾ ആലപിച്ചു. കോയമ്പത്തൂർ, തിരുപ്പൂർ, അട്ടപ്പാടി, മണ്ണാർക്കാട്. പാലക്കാട് തുടങ്ങി സെൻ്ററിൻ്റെ പല ഭാഗങ്ങളിലുള്ള ദൈവദസന്മാർ, ദൈവമക്കൾ പങ്കെടുത്തു.

Sharjah city AG

Comments are closed.