Ultimate magazine theme for WordPress.

ഗുജറാത്തിൽ ബസ് 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണു: 7 മരണം

ഗുജറാത്ത് : നാസിക്-ഗുജറാത്ത് ഹൈവേയിൽ സപുതര ഘട്ടിൽ സ്വകാര്യ ബസ് 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണു. അപകടത്തിൽ 7 പേര് മരിക്കുകയും 15 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. ബസ് രണ്ടായി പിളർന്നതായാണ് വിവരം. നാസിക്കിൽ നിന്ന് തീർത്ഥാടനത്തിനായി ഗുജറാത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടത്തിൽപ്പെട്ടവർ മധ്യപ്രദേശിൽ നിന്നുള്ളവരാണ്.

Sharjah city AG