Ultimate magazine theme for WordPress.

ജന്മാവകാശ പൗരത്വം ലോകം മുഴുവന്‍ അമേരിക്കയിലേക്ക് വന്ന് ചേക്കേറാനുള്ളതല്ലെന്ന് ട്രംപ്

വാഷിംഗ്‌ടൺ : ജന്മാവകാശ പൗരത്വം ലോകം മുഴുവന്‍ അമേരിക്കയിലേക്ക് വന്ന് ചേക്കേറാനുള്ളതല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജന്മാവകാശ പൗരത്വവുമായി ബന്ധപ്പെട്ട കേസില്‍ വിജയിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.

അടിമകളുടെ മക്കള്‍ക്ക് പൗരത്വം കിട്ടാനായിരുന്നു അങ്ങനെയൊരു വ്യവസ്ഥ കൊണ്ടുവന്നത്. അതിന്റെ ഉദ്ദേശ്യം നല്ലതായിരുന്നു. താന്‍ അതിനെ നൂറു ശതമാനം അനുകൂലിക്കുന്നതായി ട്രംപ് പറഞ്ഞു. എന്നാല്‍ ലോകം മുഴുവന്‍ അമേരിക്കയില്‍ വന്നടിയുന്ന സാഹചര്യമല്ല, ആ നിയമത്തിലൂടെ ഉദ്ദേശിച്ചത്. അത് അനുവദിക്കാനാവില്ലെന്നും ട്രംപ് പറഞ്ഞു.

Sharjah city AG

Comments are closed.