Ultimate magazine theme for WordPress.

ഷാർജയിൽ ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് റീജിയന്റെ ലീഡർഷിപ്പ് സെമിനാർ

ഷാർജ: ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് റീജിയണിലെ ശുശ്രൂഷകർക്കായുള്ള പ്രത്യേക ലീഡർഷിപ്പ് സെമിനാർ മാർച്ച് 13 മുതൽ14 വരെ ഷാർജ വർഷിപ്പ് സെന്ററിലെ ഒന്നാം നമ്പർ ഹാളിൽ നടക്കും. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, സിഐഎസ് & റഷ്യ ഫീൽഡ് ഡയറക്ടർ ഡോ. സ്റ്റീഫൻ ഡാർനെൽ, വനിതാ മിനിസ്ട്രി ഡയറക്ടർ സിസ്റ്റർ ജാനിസ് ഡാർനെൽ, മിഡിൽ ഈസ്റ്റിലെ ജിസിസി രാജ്യങ്ങളുടെ റീജിയണൽ സൂപ്രണ്ട് ഡോ. സുശീൽ മാത്യു തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തും.

സമ്മേളനങ്ങളിൽ യുഎഇ നാഷണൽ ഓവർസിയർ റവ. ഡോ. കെ.ഒ. മാത്യു അധ്യക്ഷത വഹിക്കും. വ്യാഴാഴ്ച വൈകിട്ട് ഏഴു മുതൽ രാത്രി 9 വരെയും വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ച് വരെയുമായിരിക്കും സമ്മേളനം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സഭയും ക്രൈസ്തവ നേതൃത്വവും എന്നതാണ് ചിന്താവിഷയം.

 

 

വാർത്ത: പാസ്റ്റർ ഗ്ലാഡ്‌സൺ വി കാരോട്ട്

Sharjah city AG

Comments are closed.