Ultimate magazine theme for WordPress.

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പുനലൂർ സെൻ്റർ വാർഷിക കൺവൻഷന് ഇന്ന് തുടക്കം

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പുനലൂർ സെൻ്റർ 49-)മത് കൺവൻഷൻ ഇന്ന് (ജനുവരി 29 ) മുതൽ 2 ഫെബ്രുവരി വരെ .ഐ.പി.സി സീയോൻ പേപ്പർമിൽ സഭാ ഗ്രൗണ്ടിൽ.

പാസ്റ്റർ ജോസ് കെ ഏബ്രഹാം(ഐ.പി.സി പുനലൂർ സെൻ്റർ മിനിസ്റ്റർ)ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ അനുഗ്രഹിത വചന പ്രഭാഷകരായ പാസ്റ്റർ വർഗീസ് ഏബ്രഹാം, റാന്നി (രാജു മേത്ര), പാസ്റ്റർ ഷിബിൻ ജി ശാമുവേൽ,പാസ്റ്റർ ജോ തോമസ്, ബാംഗ്ലൂർ
പാസ്റ്റർ പി സി ചെറിയാൻ, റാന്നി, റവ.ഡോ.ജോൺസൺ ഡാനിയേൽ, വേങ്ങൂർ എന്നിവർ വചനം ശുശ്രുഷിക്കും. വിവിധ സെക്ഷനുകളിലായി. രാവിലെ 8.00 : ബൈബിൾ ക്ലാസ്, രാവിലെ 10.00 : പൊതുയോഗം, വൈകിട്ട് 6.00- 9.00 : പൊതുയോഗം, വെള്ളി ഉച്ചയ്ക്ക് 2.00 : സോദരീ സമാജം വാർഷികം. ശനി ഉച്ചയ്ക്ക് 2.00 : പി.വൈ.പി.എ, സണ്ടേസ്കൂൾ വാർഷികം വൈകിട്ട് 4.00 ന് സ്നാന ശുശ്രൂഷ എന്നിവ നടക്കും.
ഞായർ രാവിലെ 8.30 ന് കർതൃമേശ ശുശ്രൂഷയും സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.സംഗീത ശുശ്രൂഷയ്ക്ക് ഗിലായദ് മ്യൂസിക് ബാൻഡ് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്
പാസ്റ്റർ ബോബൻ ക്ലീറ്റസ്
സെൻ്റർ സെക്രട്ടറി
9947183879

Sharjah city AG