കരിയംപ്ലാവ് : ഭൗതീകത മാത്രം മുന്നിൽകണ്ട് മുന്നോട്ടുപോകുന്ന വർത്തമാന യുവസമൂഹം ദൈവീകതയിലേക്ക് മടങ്ങിവരണമെന്നും, ദൈവ പ്രസാദം നേടിയാൽ മാത്രമേ ജീവിതലക്ഷ്യം പൂർണമാകുകയൊള്ളൂവെന്ന് ഡബ്യു എം ഇ യൂത്ത് ഫെല്ലോഷിപ്പ് ഡയറക്ടർ ഡോ. എം കെ സുരേഷ്.
ക്രൈസ്തവ മാനവികദർശത്തിന്റെ ശക്തി നാം തിരിച്ചറിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 76 മത് കരിയംപ്ലാവ് കൺവൻഷനിൽ നടന്ന യുവജന-സണ്ടേസ്കൂൾ വാർഷിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നൽകുകയായിരുന്നു ഡോ.സുരേഷ്. സണ്ടേസ്കൂൾ ഡയറക്ടർ പ്രൊഫ: ഷാനോ പി രാജ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റുമാരായ പി.എസ് മത്തായി, ഇ സി അലക്സാണ്ടർ എന്നിവർ പ്രാർത്ഥനകൾക്ക് നേതൃം നൽകി. സുബിൻഎം കെ, സുവി. ജേക്കബ് മാത്യു എന്നിവരുടെ നേതൃത്യത്തിൽ യൂത്ത് – സണ്ടേസ്കൂൾ ബോർഡ് അംഗങ്ങൾ വാർഷിക സമ്മേളനത്തിന് നേതൃത്വം നൽകി.

Comments are closed.