ബെൽഫാസ്റ്റ് : യുകെയിലും അയർലൻഡിലും നാശം വിതച്ച് എയോവിൻ കൊടുങ്കാറ്റ്. അയർലൻഡിൽ കാറിനു മുകളിലേക്ക് മരം വീണ് ഒരാൾ മരിച്ചു. ആയിരക്കണക്കിനു വീടുകളിൽ വൈദ്യുതി മുടങ്ങുകയും കാര്യമായ ഗതാഗത തടസങ്ങൾ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.
ചിലയിടങ്ങളിൽ മൊബൈൽ നെറ്റുവർക്കുകളെയും എയോവിൻ ബാധിച്ചിട്ടുണ്ട്. ഗ്ലാസ്ഗോയിലെ സെലസ്റ്റിക് പാർക് -സ്റ്റേഡിയത്തിനു കാറ്റിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നോർത്തേൺ അയർലൻഡിലെ പോർട്ടാഡൗണിൽ മലയാളി കുടുംബം താമസിച്ചിരുന്ന കെട്ടിടത്തിൻ്റെ ചിമ്മിനി തകർന്നു വീണെങ്കിലും കാര്യമായ നാശ നഷ്ടങ്ങളില്ല. നോർത്തേൺ അയർലൻഡിൽ മാത്രം 1800ൽ അധികം മരങ്ങളും മറ്റു വസ്തുക്കളും വീണ് ഗതാഗതം തടസപ്പെട്ടു.

Comments are closed.