ഛത്തീസ്ഗഡ് : ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ 12 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് ഈ മാസം വിവിധ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 26 ആയി.
നക്സലൈറ്റ് വിരുദ്ധ ഓപ്പറേഷനില്‍ തെക്കന്‍ ബീജാപൂരിലെ വനമേഖലയിലാണ് വെടിവെപ്പ് ആരംഭിച്ചത്. ഇടവിട്ടുള്ള വെടിവയ്പ്പ് രാവിലെ മുതൽ വൈകുന്നേരം വരെ തുടര്‍ന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രാഥമിക വിവരം അനുസരിച്ച്, വെടിവെപ്പില്‍ 12 നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ നടക്കുന്നതിനാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയാണ്,’ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
