ബർലിൻ : റഷ്യ- ഉക്രെയ്ൻ യുദ്ധത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും ട്രംപ് പറഞ്ഞു.
24 മണിക്കൂറിനുള്ളിൽ ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുമെന്ന് മുൻപ് പറഞ്ഞ ട്രംപ്, ഉന്നതതല ചർച്ചകളുടെ വിശദാംശങ്ങൾ ഇനിയും തീരുമാനിക്കേണ്ടതുണ്ടെന്ന് പറഞ്ഞു. അതേസമയം ട്രംപുമായി ചർച്ചയ്ക്ക് പുട്ടിൻ തയാറാണെന്ന് ക്രെംലിൻ അറിയിച്ചതായി പുടിന്റെ വക്താവ് ദിമിത്രി പെഷ്കോവ് പറഞ്ഞു.
