Ultimate magazine theme for WordPress.

യുണൈറ്റഡ് പെന്തെക്കോസ്ത് വുമൺസ് ഫെലോഷിപ്പിന് പുതിയ നേതൃത്വം

എടത്വാ : യുണൈറ്റഡ് പെന്തെക്കോസ്ത് വുമൺസ് ഫെലോഷിപ്പിന്റെ (യു.പി.ഡബ്ല്യു.എഫ്) 2025-2026 വർഷത്തിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇവാ. ജിൺസൺ ഫിലിപ്പോസിന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി മീറ്റിങ്ങിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

ഭാരവാഹികളായി ജെസ്സി ബോസ് (പ്രസിഡന്റ്‌) , ലില്ലിക്കുട്ടി ഐസക്ക് (വൈസ് പ്രസിഡന്റ്‌), രാജി ജിസ്‌മോൻ (സെക്രട്ടറി), ഫേബ ജസ്റ്റിൻ (ജോയിന്റ് സെക്രട്ടറി), അനു ബൈജു (ട്രഷറർ), സുജ ജോൺ (ജോയിന്റ് ട്രഷറർ), പൊന്നമ്മ കോശി (ഗോസ്പെൽ കൺവീനർ), രമ്യ ജോർജ് (പ്രയർ കൺവീനർ) എന്നിവരും കമ്മറ്റി അംഗങ്ങളായി ജോളി ഷാജി, നിമ്മി അജിൻ, അനി ജോസഫ്, ജയാ റോബി, ജോളി ജോയ്മോൻ, എലിസബത്ത് തരിയൻ, ലില്ലിക്കുട്ടി സണ്ണി, എൽസി ബാബു എന്നിവരെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾക്കായി മോളി കുര്യൻ പ്രാർത്ഥിച്ചു.

Sharjah city AG

Comments are closed.