Ultimate magazine theme for WordPress.

ഗസ: നിർണായക ചർച്ചക്കായി ഉന്നതതല ഇസ്രയേൽ സംഘം ദോഹയിൽ

ദോഹ: ഗസ വെടിനിർത്തലുമായി ബന്ധപ്പെട്ട നിർണായക ചർച്ചക്കായി ഉന്നതതല ഇസ്രയേൽ സംഘം ദോഹയിലെത്തി. കരാർ യാഥാർഥ്യമാകാതെ മടങ്ങരുതെന്ന്​ സംഘത്തോട്​ ബന്ദികളുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. ട്രംപ്​ അധികാരമേൽക്കുന്ന ജനുവരി 20ന്​ മുമ്പ്​ വെടിനിർത്തൽ ഉറപ്പെന്ന്​ അമേരിക്ക അറിയിച്ചു.

ഹമാസ്​ തിരിച്ചടിയിൽ 4 ഇസ്രായേൽ സൈനികർ കൊല്ലപ്പെടുകയും 5 പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. മൊസാദ്​ മേധാവി ഡേവിഡ്​ ബെർണിയയുടെ നേതൃത്വത്തിലുള്ള ഉന്നതതല ഇ​സ്രായേൽ സംഘമാണ്​ ഗസ്സ വെടിനിർത്തൽ ചർച്ചക്കായി ഖത്തർ തലസ്ഥാനമായ ദോഹയിൽ എത്തിയത്​.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻറെ അധ്യക്ഷതയിൽ ചേർന്ന ഇസ്രായേൽ സുരക്ഷാ സമിതി യോഗമാണ്​ ദോഹയിലേക്ക്​ അന്തിമവട്ട ചർച്ചക്കായി സംഘത്തെ അയക്കാൻ തീരുമാനിച്ചത്​. മൊസാദ്​ മേധാവിക്കു പുറമെ ഷിൻ ബെത്​ സാരഥി, ഇസ്രായേൽ പ്രധാനമന്ത്രിയുടെ രാഷ്ട്രീയകാര്യ ഉപദേശകൻ, സൈനികപ്രതിനിധികൾ എന്നിവരും സംഘത്തിലുണ്ട്​.

Sharjah city AG
Leave A Reply

Your email address will not be published.