Ultimate magazine theme for WordPress.

ഫോൺ വാങ്ങിക്കൊടുത്തില്ല: മകൻ ആത്മഹത്യ ചെയ്തു; പിതാവും അതേ കയറിൽ ജീവനൊടുക്കി

മുംബൈ : സ്‌മാർട്ട് ഫോൺ വാങ്ങിക്കൊടുക്കാത്തതിന് മകൻ ആത്മഹത്യ ചെയ്തതിന് പിന്നാലെ അതേ കയറിൽ പിതാവും തൂങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ നന്ദേഡിൽ ബിലോലിയിലെ മിനാകി ഗ്രാമത്തിലാണ് സംഭവം.

കൃഷിസ്ഥലത്തെ മരത്തിലാണ് മകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പിന്നാലെ അതേ കയറിൽ പിതാവും ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പഠനത്തിനായി സ്‌മാർട്ട് ഫോൺ വേണമെന്ന് ഓംകാർ കർഷകനായ പിതാവിനോട് ആവശ്യപ്പെട്ടു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടർന്ന് പിതാവ് ഫോൺ വാങ്ങി നൽകിയില്ല. ഇതിനെ തുടർന്നാണ് ദാരുണ സംഭവം നടന്നത്.

Sharjah city AG

Comments are closed.