കോട്ടയം : 102-ാം മത് ജനറൽ കൺവെൻഷന്റെ അനുഗ്രഹത്തിനായി കൺവൻഷൻ പബ്ലിസിറ്റി വിഭാഗവും, പ്രയർ ഡിപ്പാർട്ട്മെന്റ് സംയുക്തമായി സംഘടിപ്പിച്ച മേഖല പ്രാർത്ഥനാ സംഗമങ്ങൾക്ക് അനുഗ്രഹ സമാപ്തി. ഹൈറേഞ്ച് മേഖല, തീരദേശ മേഖല, നോർത്ത് മേഖല, മധ്യമേഖല, സൗത്ത് മേഖല എന്നീ സമ്മേളനം മുളകരമേട് സഭ, സ്റ്റേഡിയം ചർച്ച്, മാന്ദാമംഗലം സഭ, പള്ളം സഭ, മുക്കാഞ്ഞിരം സഭ എന്നീ സ്ഥലങ്ങളിൽ യഥാക്രമം നടന്നു.
മേഖല ഡയറക്ടർ പാസ്റ്റർമാരായ ടി കെ കുഞ്ഞുമോൻ, ടി എസ് ജോയ്, വി ഡി ജോസഫ്, കെ പി പാപ്പച്ചൻ, എന്നിവർ നേതൃത്വം നൽകി. മുക്കാഞ്ഞിരത്ത് നടന്ന സൗത്ത് മേഖലാ സമ്മേളനത്തിന് മേഖലാ ഡയറക്ടർ പാ. എം പി മാത്യു നേതൃത്വം നൽകി. പ്രാർത്ഥന ഉറവകളെ തുറക്കുന്നതാണ് നമുക്കു വേണ്ടി തുറക്കുന്ന വഴികളെ ആർക്കും അടയ്ക്കാൻ കഴിയില്ല ഓവർസിയർ റവ. ജോമോൻ ജോസഫ് സമാപന സന്ദേശത്തിൽ പ്രസ്താവിച്ചു. പാസ്റ്റർന്മാരായ ദാസ് കെ തോമസ്, കെ ജെയിംസ്. കെ എം ജോസ് എന്നിവർ പ്രസംഗിച്ചു. പാ. കെ പി ബെന്നി ആരാധനയ്ക്ക് നേതൃത്വം നൽകി. പാ. എൻ എ തോമസുകുട്ടി ആശിർവാദം പറഞ്ഞു.
മീഡിയ ഡിപ്പാർട്മെന്റ്
പാ. ജോമോൻ മാത്യു
(മീഡിയ ഡയറക്ടർ)
