Ultimate magazine theme for WordPress.

ഈ വർഷത്തിന്റെ ആദ്യ ദിനങ്ങളിൽ മാത്രം ഉക്രെയ്നിൽ 10 കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ടെന്ന് യൂണിസെഫ്

ന്യൂയോർക് : പുതുവർഷത്തിന്റെ ആദ്യ എട്ടു ദിനങ്ങളിൽ മാത്രം ഉക്രെയ്നിൽ പത്ത് കുട്ടികൾക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്ന് യൂണിസെഫ്. ജനുവരി 9 വ്യാഴാഴ്ച എക്‌സിൽ കുറിച്ച സന്ദേശത്തിലൂടെയാണ് സംഘടന ഈ പ്രസ്താവന നടത്തിയത്.

ജനുവരി 8 ന് ഉക്രെയ്നിലെ സപ്പൊറിജ്യയിലുണ്ടായ ഗുരുതര ആക്രമണത്തിൽ 13 വയസ്സുള്ള ഒരു കുട്ടിക്ക് പരിക്കേറ്റിരുന്നു. ഇത് കൂടാതെ, ജനുവരി 1 മുതൽ 7 വരെയുള്ള ദിവസങ്ങളിൽ സ്ഫോടനവസ്തുക്കൾ ഉപയോഗിച്ച് നടന്ന ആക്രമണങ്ങളിൽ മറ്റ് ഒൻപത് കുട്ടികൾക്കും പരിക്കേറ്റിരുന്നു.

Sharjah city AG
Leave A Reply

Your email address will not be published.