യു എ ഇ : ശാരോൻ ഫെലോഷിപ് ചർച്ച് സണ്ടേസ്കൂൾ അസോസിയേഷൻ യുഎഇ റീജിയന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച 2024 ലെ ഫൈനൽ എക്സാം നടന്നു.
റീജിയനിലെ 10 സണ്ടേസ്കൂൾ യൂണിറ്റുകളിൽ നിന്നുള്ള 160 ൽ പരം വിദ്യാർത്ഥികൾ 8 എക്സാം സെൻ്ററുകളിലായി പരീക്ഷയെഴുതി.16 ഇൻവിജിലേറ്റേഴ്സ് എക്സാം സെൻ്ററുകളുടെ ചുമതല വഹിച്ചു.. പാ. ബ്ലസൻ ജോർജ്,ബ്ലസൻ ലൂക്കോസ്, ജോമോൻ ബേബിക്കുട്ടി, എബി മാത്യു, റോക്കി സാം, സാം മത്തായി എന്നിവരടങ്ങിയ എക്സിക്യുട്ടീവ് കമ്മറ്റി എക്സാം ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
