Ultimate magazine theme for WordPress.

സാമീപ്യം, അനുകമ്പ, ആർദ്രത എന്നിവയാണ് ദൈവത്തിന്റെ വിദ്യാഭ്യാസരീതി: മാർപാപ്പ

വത്തിക്കാൻ : സാമീപ്യം, അനുകമ്പ, ആർദ്രത എന്നീ മൂന്നു ഗുണങ്ങൾ ഉൾച്ചേർത്തതാണ് ദൈവത്തിന്റെ വിദ്യാഭ്യാസരീതിയെന്നും, ഇതിൻ്റെ ഓർമ്മയാണ് ക്രിസ്തുമസ് നമുക്ക് നൽകുന്നതെന്നും മാർപാപ്പ. ഇറ്റലിയിലെ കത്തോലിക്കാ സ്‌കൂളുകളിലെ അധ്യാപകരും മാനേജ്മെന്റും മാർപാപ്പായുമായി ജനുവരിനാലിന് നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇപ്രകാരം പറഞ്ഞത്.

ആധുനികയുഗത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, അവ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പരാമർശിച്ചുകൊണ്ട് മാർപാപ്പ സന്ദേശം നൽകി. മറ്റുള്ളവരോടുള്ള സ്നേഹത്തിലും സേവനത്തിലുമാണ് അധ്യാപനം സഫലമാകുന്നതെന്നും മാർപാപ്പ പറഞ്ഞു.

Sharjah city AG
Leave A Reply

Your email address will not be published.