Ultimate magazine theme for WordPress.

ഒന്നിലേറെ വൈറസുകൾ ചൈനയിൽ പടരുന്നതായി റിപ്പോർട്ട്

ബെയ്ജിങ്: ഇൻഫ്ളുവൻസ എ, ഹ്യൂമൻ മെറ്റാന്യൂമോവൈറസ്, കോവിഡ് 19 എന്നിവ ഉൾപ്പടെ ഒന്നിലേറെ വൈറസുകൾ ചൈനയിൽ പടരുന്നതായി റിപ്പോർട്ട്
ചൈനയിലെ ആശുപത്രികൾ രോഗികളെ കൊണ്ട് നിറയുകയാണ്. മരണ സംഖ്യയായി ക്രമാതീതമായി വർദ്ദിക്കുന്നു. തിങ്ങി നിറഞ്ഞ ആശുപത്രികളിൽ മാസ്ക് ധരിച്ച് ചികിത്സയ്ക്കായി എത്തിയ രോഗികളുടെ വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

രോഗബാധയെ തുടർന്ന് ചൈനയിലെ ചില പ്രദേശങ്ങളിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും വാർത്തകളുണ്ട്. എന്നാൽ ഈ വാർത്തകളൊന്നും ചൈനയോ ലോകാരോഗ്യ സംഘടനയോ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഉറവിടമറിയാത്ത ന്യുമോണിയ കേസുകൾക്കായി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയെന്ന് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി അറിയിച്ചു.

Sharjah city AG

Comments are closed.