Ultimate magazine theme for WordPress.

ഇലോൺ മസ്‌ക്കിന് അമേരിക്കൻ പ്രസിഡന്റാവാൻ കഴിയില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടൺ : ഇലോൺ മസ്‌ക്കിന് അമേരിക്കൻ പ്രസിഡന്റാവാൻ കഴിയില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്ത് ജനിച്ചവർക്കു മാത്രമേ പരമോന്നത പദവിയിലിരിക്കാൻ യോഗ്യതയുള്ളൂവെന്നാണ് അമേരിക്കൻ ഭരണഘടന അനുശാസിക്കുന്നതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.

അമേരിക്കൻ പ്രസിഡണ്ടാവണമെങ്കിൽ യു.എസ്. ഭരണഘടന പ്രകാരം ജന്മം കൊണ്ട് അമേരിക്കക്കാരനാവുകയും പതിനാല് വർഷം താമസക്കാരനായിരിക്കുകയും വേണം. ” ഇല്ല, അദ്ദേഹം പ്രസിഡണ്ടാവില്ല, അതു സംഭവിക്കാൻ പോകുന്നില്ല”- മസ്‌ക് പ്രസിഡണ്ടാവുമെന്ന അഭ്യൂഹത്തോട് അരിസോണയിലെ റിപ്പബ്ലിക്കൻ കോൺഫറൻസിൽ ട്രംപ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

Sharjah city AG
Leave A Reply

Your email address will not be published.