Ultimate magazine theme for WordPress.

പുതിയ ഭരണാധികാരികൾ സ്ത്രീകളുടെ അവകാശങ്ങളെ ബഹുമാനിക്കണം: സിറിയയിലെ സ്ത്രീകൾ

സിറിയ : ഡമാസ്‌കസിലെ പുതിയ ഭരണാധികാരികൾ സ്ത്രീകളുടെ അവകാശങ്ങളെ ബഹുമാനിക്കണമെന്ന് സിറിയയിലെ സ്ത്രീകൾ. ആവശ്യങ്ങൾ ഉന്നയിച്ച് വടക്കുകിഴക്കൻ സിറിയൻ നഗരമായ ഖമിഷ്‌ലിയിൽ ആയിരക്കണക്കിന് ആളുകൾ പ്രതിഷേധവുമായി തെരിവിലിറങ്ങി.

തുർക്കിയെ ദേശീയ സുരക്ഷാ ഭീഷണിയായി പ്രഖ്യാപിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കുർദിഷ് പീപ്പിൾസ് പ്രൊട്ടക്ഷൻ യൂണിറ്റ്സ് മിലിഷ്യയുടെ അഫിലിയേറ്റ് ആയ വിമൻസ് പ്രൊട്ടക്ഷൻ യൂണിറ്റ് അംഗങ്ങളും പ്രതിഷേധത്തിൽ പങ്കെടുത്തു. ഞങ്ങൾ പുതിയ ഭരണാധികാരികളിൽ നിന്ന് സ്ത്രീകളുടെ അവകാശങ്ങൾ ആവശ്യപ്പെടുന്നു. ഇവിടെ സ്ത്രീകളുടെ അവകാശങ്ങൾ ലംഘിക്കപ്പെടരുത്. സ്ത്രീകളുടെ അവകാശ പ്രവർത്തകയായ സോസൻ ഹുസൈൻ പറഞ്ഞു.

Sharjah city AG

Comments are closed.