Ultimate magazine theme for WordPress.

സാഹോദര്യവും ഐക്യവും ആഘോഷിക്കുന്നതാണ് ക്രിസ്തു പഠിപ്പിച്ച പാഠം: പ്രധാനമന്ത്രി

ന്യൂഡൽഹി: സ്നേഹവും സാഹോദര്യവും ഐക്യവും ആഘോഷിക്കുന്നതാണ് ക്രിസ്തുവിന്റെ പാഠങ്ങളെന്നും സമൂഹത്തിലെ സാഹോദര്യവും സമത്വവും തകർക്കാനുള്ള ശ്രമങ്ങൾ അങ്ങേയറ്റം വേദനാജനകമാണെന്നും ക്രിസ്മസ് സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ആസ്ഥാനത്ത് ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് പ്രധാനമന്ത്രി ഡൽഹി ബിഷപ്പ് കോൺഫറൻസ് ആസ്ഥാനത്തേക്കെത്തുന്നത്. സി.ബി.സി.ഐ. അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചു. തുടർന്ന് ക്രിസ്മസ് ആഘോഷ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു. പ്രധാനമന്ത്രിക്കൊപ്പം സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പരിപാടിയുടെ ഭാഗമായി.

Sharjah city AG
Leave A Reply

Your email address will not be published.