Ultimate magazine theme for WordPress.

മണക്കാലയിൽ സിഇഎം ജനറൽ ക്യാമ്പ്

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) 65-മത് ജനറൽ ക്യാമ്പ് ഡിസംബർ 24,25,26 തീയതികളിൽ അടൂർ-മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി ഓഡിറ്റോറിയത്തിൽ നടക്കും.

Alert (Synagermos-ജാഗ്രത Luke 21:34-36) എന്നതാണ് ചിന്താവിഷയം. ചൊവ്വാഴ്ച രാവിലെ 9.30ന് ക്യാമ്പ് പ്രാർത്ഥിച്ചു ആരംഭിക്കും. സഭാ ഇന്റർനാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ്, ഇന്റർനാഷണൽ സെക്രട്ടറി പാസ്റ്റർ ജോൺ തോമസ്, നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ ഫിന്നി ജേക്കബ്, വൈസ് പ്രസിഡന്റ്‌മാരായ പാസ്റ്റർ ജോൺസൻ കെ സാമൂവേൽ, പാസ്റ്റർ റോയ് ചെറിയാൻ, മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസ്, മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ പി വി ചെറിയാൻ, ഡോ. സജികുമാർ കെ പി, പാസ്റ്റർ മാത്യു വി ജേക്കബ്, പാസ്റ്റർ റെൻ ഫിന്നി, പാസ്റ്റർ റൂബിൾ ജോസഫ്, പാസ്റ്റർ എബി ജോൺ, പാസ്റ്റർ കുര്യൻ മാത്യു,പാസ്റ്റർ സനു ജോസഫ്, പാസ്റ്റർ സാംസൺ തോമസ്, പാസ്റ്റർ ടോണി തോമസ്, ബ്രദർ റോഷി തോമസ്, ബ്രദർ ഷാർലെറ്റ് മാത്യു, സിസ്റ്റർ രഞ്ജി സാം, സിസ്റ്റർ ആൻസി അനിയൻ തുടങ്ങിയവർ ക്ലാസുകൾ നയിക്കും.

ദൈവവചന ക്ലാസുകൾ ,മിഷൻ ചലഞ്ച്, കാത്തിരിപ്പ് യോഗം, ഗ്രൂപ്പ് തിരിച്ചുള്ള ചർച്ചകൾ, ഫാമിലി-കൗൺസിലിംഗ് സെഷനുകൾ, മ്യൂസിക് നൈറ്റ്, കുട്ടികൾക്കായി സി ഇ എം കിഡ്സ് എന്നിവ ക്യാമ്പിന്റെ പ്രത്യേകതകൾ ആയിരിക്കും.കിഡ്സ്‌ ക്യാമ്പിന് തിമോഥി ഇൻസ്റ്റിറ്റ്യൂട്ട് നേതൃത്വം നൽകും. ക്രമീകരണങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് ഭാരവാഹികൾ അറിയിച്ചു.

 

 

 

വാർത്ത: ജെ പി വെണ്ണിക്കുളം
പബ്ലിസിറ്റി കൺവീനർ

Sharjah city AG

Comments are closed.