Ultimate magazine theme for WordPress.

മാനുഷിക പിന്തുണ: യു.എ.ഇ ഗാസയിലേക്ക് 495 ടൺ ദുരിതാശ്വാസ സാമഗ്രികൾ അയച്ചു

അബുദാബി : പലസ്തീൻ ജനതയ്ക്ക് മാനുഷിക പിന്തുണ നൽകുന്നതിന്റെ ഭാഗമായി യുഎഇ ഗാസയിലേക്ക് 495 ടൺ ദുരിതാശ്വാസ സാമഗ്രികൾ കൂടി അയച്ചു. ഇതുവരെ 1273 ട്രക്കുകളിലായി 28,000 ടണ്ണിലേറെ വസ്‌തുക്കൾ യുഎഇ ഗാസയിൽ എത്തിച്ചിട്ടുണ്ട്.

ഭക്ഷണം, മരുന്ന്, ശൈത്യകാല വസ്ത്രം എന്നിവയുമായി 30 ട്രക്കുകളാണ് ഈജിപ്തിലെ റഫാ അതിർത്തി വഴി ഗാസയിലെത്തിയത്. ഗാസയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ ലഘൂകരിക്കാനും അവർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കാനും പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്ന് യുഎഇ അധികൃതർ പറഞ്ഞു.

Sharjah city AG
Leave A Reply

Your email address will not be published.