Ultimate magazine theme for WordPress.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈറ്റിന്റെ പരമോന്നത ബഹുമതി

കുവൈറ്റ് : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈറ്റിന്റെ പരമോന്നത ബഹുമതി. മോദി ഞായറാഴ്ച കുവൈറ്റിന്റെ പരമോന്നത ബഹുമതിയായ ‘ദി ഓര്‍ഡര്‍ ഓഫ് മുബാറക് അല്‍ കബീര്‍’ ഏറ്റുവാങ്ങി.

രാഷ്ട്രങ്ങളില്‍ നിന്നും പ്രധാനമന്ത്രിയ്ക്ക് ലഭിച്ച 20-ാമത് അന്താരാഷ്ട്ര അവാര്‍ഡ് ആണ് ഇത്. ‘ദി ഓര്‍ഡര്‍ ഓഫ് മുബാറക് അല്‍ കബീര്‍’ എന്നത് കുവൈത്തിലെ നൈറ്റ്ഹുഡിന്റെ ഒരു ഓര്‍ഡറാണ്. രാഷ്ട്രത്തലവന്മാര്‍ക്കും വിദേശ പരമാധികാരികള്‍ക്കും രാജകുടുംബത്തിലെ അംഗങ്ങള്‍ക്കും ഇത് സൗഹൃദത്തിന്റെ പ്രതീകമായി നല്‍കുന്നു.

Sharjah city AG

Comments are closed.