Ultimate magazine theme for WordPress.

പീഡന കേസില്‍ തൊണ്ണൂറ്റി മൂന്നുകാരനായ പുരോഹിതന് ജീവപര്യന്തം

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂ ഓർലിയൻസില്‍ കൗമാരക്കാരനെ പീഡിപ്പിച്ച കേസില്‍ തൊണ്ണൂറ്റി മൂന്നുകാരനായ കത്തോലിക്കാ പുരോഹിതന് ജീവപര്യന്തം തടവ്. പ്രതിയായ ഫാദര്‍ ലോറന്‍സ് ഹെക്ക൪ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങള്‍ കോടതിയില്‍ സമ്മതിച്ചിരുന്നു.

സ്കൂള്‍ മത്സരങ്ങളില്‍ ഗുസ്തി പരിശീലിപ്പിക്കാം എന്ന് വാഗ്ദാനം നല്‍കിയായിരുന്നു പീഡനം. ബാലന്‍ മാതാപിതാക്കളോടും ക്രിസ്ത്യന്‍ പള്ളി അധികാരികളെയും പീഡനവിവരം അറിയിച്ചിരുന്നു. തുടര്‍ന്നാണ് കേസ് വന്നത്. ഹെക്കര്‍ പീഡിപ്പിച്ചതായി ആരോപിച്ച് വേറെയും ഇരകള്‍ രംഗത്തുവന്നിട്ടുണ്ട്

ന്യൂ ഓര്‍ലിയന്‍സ് അതിരൂപതയിലെ വൈദികര്‍ക്ക് എതിരെ പീഡനാരോപണങ്ങള്‍ ഉയര്‍ന്നിരിക്കുമ്പോഴാണ് ഒരു പുരോഹിതന്‍ ശിക്ഷിക്കപ്പെടുന്നത്. വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്ക്ക് ശേഷമാണ് വിധി വന്നത്. ന്യൂ ഓർലിയൻസ് ആർച്ച് ബിഷപ്പ് ഗ്രിഗറി അയ്‌മണ്ട് ക്ഷമാപണവുമായി രംഗത്തുണ്ട്.

Sharjah city AG
Leave A Reply

Your email address will not be published.