Ultimate magazine theme for WordPress.

ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ: 5 മരണം

ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ അഞ്ച് ഭീകരർ കൊല്ലപ്പെടുകയും രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.

ബുധനാഴ്ച (ഡിസംബർ 18) രാത്രി, ജില്ലയിലെ ബെഹിബാഗ് ഏരിയയിലെ കദ്ദറിൽ നിന്ന് ഭീകരരെന്ന് സംശയിക്കുന്നവരുടെ സാന്നിധ്യത്തെക്കുറിച്ച് ഇൻ്റലിജൻസ് വിവരം ലഭിക്കുകയായിരുന്നു. ജമ്മു കശ്മീർ പൊലീസും ഓപ്പറേഷനിൽ പങ്കെടുത്തു. അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൈന്യം സുരക്ഷാ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Sharjah city AG
Leave A Reply

Your email address will not be published.