ഡൽഹി : ഏറ്റവും പുതിയ സർക്കാർ കണക്കുകൾ പ്രകാരം കാനഡയിൽ മുൻവർഷത്തെക്കാൾ ദയാവധത്തിൽ 16% വർദ്ധനവ്. ഡിസംബർ 11 ന് പുറത്തിറക്കിയ ഹെൽത്ത് കാനഡയുടെ അഞ്ചാം വാർഷിക മെഡിക്കൽ അസിസ്റ്റൻസ് ഇൻ ഡൈയിംഗ് റിപ്പോർട്ട്, കഴിഞ്ഞ വർഷം രാജ്യത്തുണ്ടായ 20 മരണങ്ങളിൽ ഒരു മരണം എന്ന കണക്കിൽ ദയാവധം ഉണ്ടെന്ന് വെളിപ്പെടുത്തുന്നു.
2023 ൽ കാനഡയിലെ മെഡിക്കൽ ഉദ്യോഗസ്ഥർ 15,343 പേരെ ദയാവധം ചെയ്തതായി സർക്കാർ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. ആകെയുള്ള 20,000 അപേക്ഷകളിൽ നിന്നാണ് ഇത്രയും പേരെ ദയാവധം നടത്തിയത്. ഈ കണക്കുകൾ 2022 നെ അപേക്ഷിച്ച് 15.8% വർധനവാണ് കാണിക്കുന്നത്.
