Ultimate magazine theme for WordPress.

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ ഒന്നാമത് യു.എ.ഇ

ബർലിൻ : ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ ഒന്നാമതെത്തി യുഎഇ. ഫിനാൻഷ്യൽ കൺസൾട്ടൻസിയായ ആർടൺ ക്യാപിറ്റലിന്റെ ഏറ്റവും പുതിയ പാ‌സ്പോർട്ട് സൂചിക പ്രകാരം യുഎഇ ഒന്നാമതാണ്.

യുഎഇ പാസ്പോർട്ട് ഉടമകൾക്ക് ഇനി ലോകമെമ്പാടുമുള്ള 180 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വീസാ രഹിത പ്രവേശനം നേടാം. യുഎഇ പാസ്പോർട്ട് ഉടമകൾക്ക് 53 രാജ്യങ്ങൾ ഇപ്പോൾ വീസ-ഓൺ- അറൈവൽ അല്ലെങ്കിൽ ഇ-വീസ അനുവദിക്കുന്നുണ്ട്. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട 198 രാജ്യങ്ങളിൽ 18 രാജ്യങ്ങളിലേക്ക് മാത്രമേ മുൻകുട്ടി അംഗീകാരമുള്ള വീസ ആവശ്യമുള്ളു. 180 വീസാരഹിത ലക്ഷ്യസ്ഥാനങ്ങളുമായി യുഎഇയാണ് മുന്നിൽ രണ്ടാം സ്ഥാനത്ത് സ്പെയിനാണ്. 179 രാജ്യങ്ങളിലേക്ക് സ്പെയിൻ പാസ്പോർട്ട് ഉടമകൾക്ക് പ്രവേശനം ലഭിക്കും.

Sharjah city AG