Ultimate magazine theme for WordPress.

മുംബൈയിൽ ആൾക്കൂട്ടത്തിലേക്ക് ബസ് ഇടിച്ചുകയറി അപകടം: 4 മരണം; 29 പേര്‍ക്ക് പരിക്ക്

മുംബൈ : മുംബൈയിലെ കുര്‍ള മേഖലയില്‍ ആൾക്കൂട്ടത്തിലേക്ക് ബസ് ഇടിച്ചുകയറി അപകടം. അപകടത്തിൽ മൂന്ന് സ്ത്രീകളുള്‍പ്പെടെ നാലുപേര്‍ മരിക്കുകയും 29 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.

പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാത്രി 9:50-ഓടെയായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ ബസ് ഓട്ടോറിക്ഷയിലാണ് ആദ്യം ഇടിച്ചത്. ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Sharjah city AG
Leave A Reply

Your email address will not be published.