Ultimate magazine theme for WordPress.

ഡൽഹിയിലെ രണ്ട് സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി

ഡൽഹി : ഡൽഹിയിലെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി. ആർകെ പുരത്തെ ഡൽഹി പബ്ലിക് സ്കൂളിനും പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്കൂളിനുമാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.

ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്‌കൂളിൽ എത്തിയ വിദ്യാർത്ഥികളെ വീട്ടിലേക്ക് തിരിച്ചയച്ചു. നിലവിൽ പോലീസും ഫയർഫോഴ്‌സും സ്‌കൂളുകളിൽ പരിശോധന നടത്തി. സംശയാസ്പദമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Sharjah city AG
Leave A Reply

Your email address will not be published.