കോട്ടയം : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ 102-ാ മത് ജനറൽ കൺവെൻഷന്റെ അനുഗ്രഹത്തിനായി തീരദേശ മേഖല പ്രാർത്ഥന സംഗമം നവംബർ 29 ന് (വെള്ളിയാഴ്ച) രാവിലെ 10 മുതൽ നാട്ടകം സ്റ്റേഡിയം സഭയിൽ വെച്ചു നടത്തപ്പെട്ടു.
പാസ്റ്റർ. ടി.എസ്.ജോയി (ഡയറക്ടർ – തീരദേശ മേഖല) അധ്യക്ഷനായിരുന്നു. പാസ്റ്റർ. എ.എം.ജോൺസൺ, പാസ്റ്റർ. ജോൺ ജോസഫ്, പാസ്റ്റർ.ഇ.ജെ.ജേക്ക ബ് (സെന്റർ മിനിസ്റ്റർ – കുമരകം) എന്നിവർ വചനം സംസാരിച്ചു. റവ.ജോമോൻ ജോസഫ് (അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ്) സമാപന സന്ദേശം നൽകി.
പാസ്റ്റർ. കെ.പി.ബെന്നി (ഡയറക്ടർ – പ്രയർ സെൽ) പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
പാസ്റ്റർ ജോസഫ് തോമസ് (ഡയറക്ടർ – യു.പി.ജി), പാസ്റ്റർ സി. ബേബിച്ചൻ (ഡയറക്ടർ – ഇവാഞ്ചലിസം), പാസ്റ്റർ. പി.ടി. നിക്സൺ (ഡയറക്ടർ – ചർച്ച് ഗ്രോത്ത്), പാസ്റ്റർ. ജെബു ജോൺസൺ (ഡയറക്ടർ – ക്രൂസേഡ്) പാസ്റ്റർ.ടി.കെ.കുഞ്ഞമോൻ (ഡയറക്ടർ ഹൈറേഞ്ച് മേഖല), പാസ്റ്റർ. സോജി പി മാത്യു (ഡയറക്ടർ – ചാരിറ്റി, പാസ്റ്റർ. എം.ജെ.മാത്യു (ഡയറക്ടർ – ലിറ്ററേച്ചർ),
ചെങ്ങന്നൂർ, കുട്ടനാട്, ചങ്ങനാശ്ശേരി സൗത്ത്, ചങ്ങനാശ്ശേരി നോർത്ത്, കുമരകം എന്നീ സെന്ററിലെ ശുശ്രൂഷകന്മാർ, വിശ്വാസികൾ, തുടങ്ങിയവർ പ്രാർത്ഥനയിൽ പങ്കെടുത്തു.
