മോസ്കോ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേയ്ക്ക് ഇൻ ഇന്ത്യ നയങ്ങളെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. പതിനഞ്ചാമത് വിടിബി റഷ്യ കോളിങ് നിക്ഷേപക വേദിയിലായിരുന്നു പുട്ടിൻ്റെ പ്രശംസ.
വളർച്ചയ്ക്കു സുസ്‌ഥിരമായ അന്തരീക്ഷം വളർത്തിയെടുക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് സുസ്‌ഥിര സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സർക്കാരിന്റെ ശ്രമങ്ങൾ അഭിനന്ദനാർഹമാണ്. ഇന്ത്യയിൽ നിർമാണ പ്ലാൻ്റുകൾ ആരംഭിക്കാൻ റഷ്യ തയാറാണ്, പുട്ടിൻ പറഞ്ഞു.
