Ultimate magazine theme for WordPress.

യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് യുഎഇ (യുപിഎഫ്) സംയുക്ത ആരാധന

ഷാർജ: യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പ് യുഎഇ (യുപിഎഫ്) യുടെ സംയുക്ത ആരാധന ഇന്ന് (ഡിസംബർ 6 വെള്ളിയാഴ്ച) വൈകിട്ട് ഏഴുമണി മുതൽ 10 മണി വരെ ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ വച്ച് നടക്കും.

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വേർപെട്ട പെന്തകോസ്ത് സഭകളിലെ എല്ലാ ദൈവദാസന്മാരും ദൈവ മക്കളും ഒരുമിച്ചു ചേരുന്ന ആത്മിയ സംഗമത്തിന് പ്രസിഡന്റ്‌ പാ. ഷിബു മുണ്ടപ്ലാകൽ നേതൃത്വം വഹിക്കും. പ്രസ്തുത ആരാധനയിൽ പങ്കാളികളാകുവാൻ യുഎഇയിലുള്ള എല്ലാ ദൈവ മക്കളെയും സഹൃദയം ക്ഷണിക്കുന്നു. യുപിഎഫ് ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.